കേരളം

14ാം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്; സിഎജിക്കെതിരെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും. സൗഹൃദം പങ്കുവച്ചു ഭരണ– പ്രതിപക്ഷ അംഗങ്ങൾ ഇന്നു പിരിയും. ഇനി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്കാണ് അം​ഗങ്ങൾ ഇറങ്ങുന്നത്.

കിഫ്ബി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് സിഎജിക്കെതിരെ സഭയിൽ പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരമായിരിക്കും പ്രമേയം അവതരിപ്പിക്കുക. സിഎജി സർക്കാരിന് മേൽ കടന്നു കയറുന്നുവെന്നാണ് വിമർശനം. ധന വിനിയോഗ ബില്ലും ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല ബില്ലും ഇന്ന് പാസാക്കും.

സ്പീക്കറെ നീക്കം ചെയ്യണം എന്ന പ്രമേയം ചർച്ചക്ക് എടുത്തത് അടക്കം രൂക്ഷമായ ഭരണ പ്രതിപക്ഷ പോരിനായിരുന്നു അവസാന സമ്മേളനം സാക്ഷ്യം വഹിച്ചത്. മന്ത്രിസഭ നിശ്ചയിച്ച സഭാ സമ്മേളനം ഗവർണർ റദ്ദാക്കുന്നതു പോലെയുള്ള നാടകീയവും വിചിത്രവുമായ സംഭവങ്ങൾ അരങ്ങേറുകയും പ്രതിഷേധത്തിരമാലകൾ ഉയരുകയും ചെയ്തതായിരുന്നു ഈ സഭാ കാലം.

കോവിഡ് അവസാന ഒരു വർഷം സഭ തടസപ്പെടുത്തിയിട്ടും 22 സെഷനുകൾ ഇക്കാലയളവിൽ ഉണ്ടായി. സർക്കാരിനെതിരെ അവിശ്വാസവും സ്പീക്കറെ നീക്കാനുള്ള പ്രമേയവും അടക്കം പ്രതിഷേധത്തിന്റെ എല്ലാ രീതികളും അവലംബിച്ചു എന്നു പ്രതിപക്ഷത്തിനു ആശ്വസിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്