കേരളം

ഹൊസൂര്‍ മുത്തൂറ്റ് കവര്‍ച്ച : ആറുപേര്‍ ഹൈദരാബാദില്‍ പിടിയില്‍ ; സ്വര്‍ണം കണ്ടെടുത്തു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ് : തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ മൂത്തൂറ്റ് ശാഖയില്‍ നിന്നും ഏഴരകോടിയുടെ കവര്‍ച്ച നടത്തിയ സംഭവത്തില്‍ ആറുപേര്‍ പൊലീസ് പിടിയിലായി. ഹൈദരാബാദില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഹൊസൂരിലെ മുത്തൂറ്റ് ബ്രാഞ്ചില്‍ നിന്നും തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. 96000 രൂപയും പ്രതികള്‍ കൊള്ളയടിച്ചിരുന്നു. നഷ്ടപ്പെട്ട സ്വര്‍ണം പൊലീസ് കണ്ടെടുത്തു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. 

കൃഷ്ണഗിരി ജില്ലയില്‍ തമിഴ്‌നാട് -കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍ പട്ടാപ്പകലാണു  കൊള്ള നടന്നത്. സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുതാഴെയിട്ട സംഘം ജീവനക്കാരെ മുഴുവന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി. 

കൊല്ലമെന്നു ഭീഷണിപ്പെടുത്തി ജീവനക്കാരെ ഉപയോഗിച്ചു തന്നെ ലോക്കര്‍ തുറപ്പിച്ചു. 25 കിലോ സ്വര്‍ണവും 96,000 രൂപയും കവര്‍ന്നു. നൊടിയിടയില്‍ സംഘം കടന്നുകളയുകയായിരുന്നു. സ്ഥാപനത്തിലെ സിസിടിവി റെക്കോര്‍ഡറും കവര്‍ച്ചാ സംഘം എടുത്തുകൊണ്ടുപോയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്