തിരുവനന്തപുരം: ഹയർ സെക്കൻഡറി പുനർമൂല്യനിർണയത്തിന്റെ മാർക്ക് ലിസ്റ്റ് പത്ത് ദിവസത്തിനകം നൽകണമെന്ന് ഉത്തരവായി. മാർക്ക് വ്യത്യാസമുള്ള വിദ്യാർഥികൾക്ക് പഴയ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് പത്ത് ദിവസത്തിനകം പുതിയതു നൽകണമെന്നാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവ്.
നിലവിൽ പഴയ മാർക്ക് ലിസ്റ്റ് പ്രിൻസിപ്പലിൻറെ ഒപ്പും സീലും രേഖപ്പെടുത്തി ഡയറക്ടറേറ്റിലാണ് സമർപ്പിക്കേണ്ടത്. എന്നാൽ ഇനിമുതൽ പഴയ മാർക്ക് ലിസ്റ്റ് സ്കൂൾ പ്രിൻസിപ്പൽ മുൻപാകെ ഹാജരാക്കുന്ന കുട്ടികൾക്ക് എത്രയും പെട്ടെന്ന് പുതിയ മാർക്ക് ലിസ്റ്റ് ലഭ്യമാക്കണം. ഇതനുസരിച്ച് പരീക്ഷ വിജ്ഞാപനം പരിഷ്കരിക്കുന്നതിന് പൊതു വിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പുതിയ മാർക്ക് ചേർത്തു കിട്ടുന്നതിനുള്ള കാലതാമസം കാരണം പല കുട്ടികൾക്കും ഉപരിപഠനത്തിനു പ്രവേശനം കിട്ടാത്ത സാഹചര്യം പരിഗണിച്ചാണ് നടപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ