കേരളം

സീറ്റില്‍ തീരുമാനമാകുമോ ?; ഇടതു മുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കേ സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് മുന്നണികള്‍ കടക്കുന്നു. എല്‍ഡിഎഫ് ജാഥ, നിയമസഭ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇടതു മുന്നണി നേതൃയോഗം ഇന്ന് ചേരും. ഏ കെ ജി സെന്ററിലാണ് യോഗം. 

പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കവും ആശയക്കുഴപ്പങ്ങളും തുടരുമ്പോള്‍ മുന്നണി നിലപാട് എന്‍സിപി യോഗത്തില്‍ ആവശ്യപ്പെടും. പാല സീറ്റുമായി ബന്ധപ്പെട്ട് എന്‍സിപിയിലും ഭിന്നത രൂക്ഷമാണ്. യോഗത്തില്‍ 
എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരനും, മാണി സി കാപ്പനും ഒപ്പം എ കെ ശശീന്ദ്രനും പങ്കെടുക്കും. 

പാലാ സീറ്റ് യോഗത്തില്‍ ചര്‍ച്ചയായാല്‍ സിപിഐ നിലപാടും നിര്‍ണ്ണായകമാകും. കാഞ്ഞിരപ്പള്ളി സീറ്റ് അടക്കമുള്ളവ സിപിഐയും ഉന്നയിച്ചേക്കും. കേരള കോണ്‍ഗ്രസും തങ്ങളുടെ ആവശ്യം യോഗത്തില്‍ വ്യക്തമാക്കിയേക്കും. അതേസമയം സീറ്റ് ചര്‍ച്ച അജണ്ടയില്‍ ഉള്‍പ്പെടുത്താതെ എല്‍ഡിഎഫ് ജാഥ,  പ്രകടനപത്രിക എന്നിവയില്‍ വിഷയങ്ങളൂന്നാനാണ് സിപിഎം നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും