കേരളം

ജനതാദള്‍ എസ് പിളര്‍ന്നു; ജോര്‍ജ് തോമസ് വിഭാഗം യുഡിഎഫിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജനതാദള്‍ എസ് സംസ്ഥാന ഘടകം പിളര്‍ന്നു. സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം യുഡിഎഫിലേക്ക്. ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ ബിജെപി അനുകൂല നിലപാടുകളെ തുടര്‍ന്നാണ് തീരുമാനമെന്ന് ജോര്‍ജ് തോമസ് പറഞ്ഞു. സി കെ നാണുവിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ജോര്‍ജ് തോമസ് അവകാശപ്പെട്ടു. വനവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ജോര്‍ജ് തോമസ് രാജിവയ്ക്കും. 

സി കെ നാണുവിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് മുതല്‍ ആരംഭിച്ച പടലപ്പിണക്കമാണ് ഇപ്പോള്‍ ഒരുവിഭാഗം യുഡിഎഫിനൊപ്പം പോകുന്നതുനവരെ എത്തിനില്‍ക്കുന്നത്. 

പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് സി കെ നാണുവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. മാത്യു ടി തോമസിനെ പ്രസിഡന്റാക്കി പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചതായി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ അറിക്കുകയായിരുന്നു
ഇതേത്തുടര്‍ന്ന് സംസ്ഥാന ഘടകം പിരിച്ചുവിട്ടത് നിലനില്‍ക്കില്ലെന്ന് സി കെ നാണു വിഭാഗം പ്രമേയം പാസാക്കി. ഇതിന് പിന്നാലെയാണ് ജോര്‍ജ് തോമസും കൂട്ടരും യുഡിഎഫിലേക്ക് പോകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്