കേരളം

സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുമ്പോള്‍ എത്തുന്നത് വ്യാജ സൈറ്റില്‍, പരീക്ഷാ ഭവന്റെ പേരില്‍ തട്ടിപ്പ്; ഡല്‍ഹി സ്വദേശി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പരീക്ഷാ ഭവന്റെ പേരില്‍ വ്യാജ സൈറ്റുണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഉത്തരേന്ത്യന്‍ സ്വദേശി അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ അവിനാശ് ശര്‍മ്മയെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പരീക്ഷാ ഭവന്റെ പേരില്‍ വ്യാജസൈറ്റ് നിര്‍മ്മിച്ച ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തിരുന്നു. ഈ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് പലരും വിവിധ സ്ഥാപനങ്ങളില്‍ ജോലിക്ക് കയറിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളെ നാളെ കേരളത്തിലെത്തിക്കും.

സര്‍ട്ടിഫിക്കറ്റുകളുടെ സൂക്ഷ്മ പരിശോധന സമയത്ത് ഇയാള്‍ നിര്‍മിച്ച വ്യാജ സൈറ്റിലേക്കായിരുന്നു പോയിരുന്നത്. ചില സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി പരീക്ഷാ ഭവനിലേക്കയച്ചപ്പോഴാണ് ഇവ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പരീക്ഷാ സെക്രട്ടറി നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാവുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്