കേരളം

കേരളം രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്ന്: മുഖ്യമന്ത്രി പിണറായി വിജയന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കിറ്റെക്‌സ് വിവാദത്തില്‍ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു. വ്യവസായവുമായി മുന്നോട്ടുപോകാന്‍ അനുവദിക്കുന്നില്ലെന്നും നിക്ഷേപ പദ്ധതി പിന്‍വലിക്കുകയാണെന്നും പറഞ്ഞ് പ്രമുഖ കമ്പനിയായ കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

വ്യവസായി ഹര്‍ഷ് ഗോയങ്കെയുടെ അഭിനന്ദന ട്വീറ്റിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ്. വ്യവസായ സൗഹൃദ നയം എല്‍ഡിഎഫ് തുടരുമെന്നും വ്യവസായങ്ങളുടെ  സുസ്ഥിരമായ നിലനില്‍പ്പ് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും പിണറായി വിജയന്‍ ട്വീറ്റില്‍ വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍ തങ്ങളാണെന്നും സര്‍ക്കാറില്‍ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നുമാണ് വ്യവയായി ഹര്‍ഷ് ഗോയങ്ക ട്വീറ്റ് ചെയ്തത്.  തുടരെ തുടരെ പരിശോധന നടത്തി തൊഴില്‍വകുപ്പ് പീഡിപ്പിക്കുകയാണെന്നും താന്‍ 3500 കോടിയുടെ നിക്ഷേപം പിന്‍വലിക്കുകയാണെന്നുമാണ് സാബു എം ജേക്കബ് പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ