കേരളം

കേന്ദ്രസര്‍ക്കാര്‍ കൊള്ള അവസാനിപ്പിക്കണം; സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി ഏര്‍പ്പെടുത്തണം ; ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ വി ഡി സതീശന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഇന്ധനവില വര്‍ധന അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേന്ദ്രസര്‍ക്കാര്‍ കൊള്ള അവസാനിപ്പിക്കണം. കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രം ഇങ്ങനെ പീഡിപ്പിക്കരുത്. സംസ്ഥാന സര്‍ക്കാര്‍ സബ്‌സിഡി ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

പെട്രോളിന് സംസ്ഥാനത്ത് വില 100 കടന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് വില 101 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില 66-68 രൂപയാണെന്നിരിക്കെയാണ് ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ധിക്കുന്നത്. 

മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ ജീവിക്കാന്‍ പാടുപെടുമ്പോള്‍, പെട്രോളിയെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് പീഡിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. നികുതി ഒമ്പതു രൂപയില്‍ നിന്നും 35 രൂപയായാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. എന്തൊരു സര്‍ക്കാരാണിത്. 

കേന്ദ്രം ഇങ്ങനെ ജനങ്ങളെ പീഡിപ്പിക്കരുത്. കേന്ദ്ര നികുതിക്ക് സമാന്തരമായി സംസ്ഥാന സര്‍ക്കാരിന്റെ നികുതിയും വര്‍ധിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്