കേരളം

ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനായി മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തുടക്കമായി. ഇതിനായി പ്രത്യേകം ആവിഷ്‌കരിച്ച യു.ഡി.ഐ.ഡി പോര്‍ട്ടല്‍ മുഖേനയാണ് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവര്‍ക്ക് www.swavlambancard.gov.in  ല്‍ നിന്നും രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. 

അപേക്ഷകര്‍ നേരിട്ട് നല്‍കുന്ന അപേക്ഷകള്‍ ഇനി മുതല്‍ മെഡിക്കല്‍ ബോര്‍ഡ് സ്വീകരിക്കില്ല. അപേക്ഷകരും ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഇതൊരറിയിപ്പായി സ്വീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്.പഞ്ചാപകേശന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍