കേരളം

സംസ്ഥാനത്തേക്ക് വ്യവസായങ്ങള്‍ വരാതിരിക്കാന്‍ ഗൂഢാലോചന, പരാതികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍: പി രാജീവ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ കിറ്റെക്‌സ് എം ഡി സാബു എം ജേക്കബ് നടത്തിയ ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് വ്യവസായമന്ത്രി പി രാജീവ്. വ്യവസായ സൗഹൃദാന്തരീക്ഷത്തിന് എതിരായി ഒരു തെറ്റായ നീക്കവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പരാതികള്‍ ഇനിയും ഉണ്ടെങ്കില്‍ അവയെല്ലാം പരിശോധിച്ച് മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അവരെ അറിയിച്ചതായും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് തെലങ്കാനയില്‍ നിന്നുള്ള ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പാണ് സാബു എം ജേക്കബ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. തന്നെ സംസ്ഥാന സര്‍ക്കാര്‍ ചവിട്ടി പുറത്താക്കിയെന്നും ഇത്തരത്തിലുള്ള ഒരു അവസ്ഥ ഇനിയൊരു വ്യവസായിക്കും ഉണ്ടാവരുതെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു രാജീവ്.

തന്നെ സംസ്ഥാന സര്‍ക്കാര്‍ ചവിട്ടി പുറത്താക്കിയെന്ന സാബു എം ജേക്കബിന്റെ ആക്ഷേപം സമൂഹം വിലയിരുത്തട്ടെ. എന്തുംപറയാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. തെറ്റായ ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക് വരുന്ന കാലമാണിത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എല്ലാ വ്യവസായികളുമായി മികച്ച രീതിയില്‍ പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ എപ്പോഴും ഓപ്പണ്‍ ആണ്. പരാതികള്‍ ഇനിയും ഉണ്ടെങ്കില്‍ അതും പരിശോധിക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചതായും രാജീവ് പറഞ്ഞു.

സംസ്ഥാനത്തേക്ക് വ്യവസായങ്ങള്‍ വരാതിരിക്കാന്‍ ഉള്ള ഗൂഢാലോചനയാണോ ഇതിന് പിന്നിലെന്ന് സംശയിക്കാം. ഇവിടത്തെ വ്യവസായ അന്തരീക്ഷത്തെ കുറിച്ച് കളമശേരിയിലെ സ്റ്റാര്‍ട്ട്അപ്പുകളോട് ചോദിക്കാം. ആക്ഷേപം ഉന്നയിച്ച് പ്രചാരവേല വേണ്ടിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ടിസിഎസ് വരുന്നു. ഐബിഎം വരുന്നു. ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കളമശേരിയെ ലോകോത്തര കമ്പനികളുടെ ഹബാക്കി മാറ്റാനുള്ള ശ്രമമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്