കേരളം

45നു മുകളിൽ പ്രായമുള്ള എല്ലാവർക്കും മൂന്ന് മാസത്തിനകം വാക്സിൻ: വീണാ ജോർജ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ 45നു മുകളിൽ പ്രായമുള്ള എല്ലാവർക്കും രണ്ട്, മൂന്ന് മാസത്തിനകം വാക്സിൻ ലഭ്യമാക്കാനാണു മുൻഗണനയെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. കേന്ദ്രം അനുവദിക്കുന്ന വാക്സീൻ അളവ് കുറവാണെന്നതാണ് നേരിടുന്ന പ്രതിസന്ധിയെന്നും മന്ത്രി അറിയിച്ചു. നിലവിൽ മൂന്ന് ദിവസത്തേക്കു മാത്രമുള്ള വാക്സിനാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി പറഞ്ഞു. 

ആരോഗ്യമേഖല ആരോഗ്യ അടിയന്തരാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നും മൂന്നാം തരംഗം നേരിടാൻ നടപടി തുടങ്ങിയെന്നും വീണ അറിയിച്ചു. മൂന്നാം തരംഗം വരുമ്പോൾ കുട്ടികളിൽ രോഗം വരാൻ സാധ്യതയുണ്ട്. മുൻകരുതലായി ആശുപത്രികളിൽ പിഡിയാട്രിക് ഐസിയുകൾ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്