കേരളം

പരീക്ഷകൾക്ക് മാറ്റമില്ല ; മതിയായ രേഖകൾ കൈയിൽ കരുതണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത്  സമ്പൂർണ ലോക്ഡൗൺ ആണെങ്കിലും സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല. പരീക്ഷയ്ക്കു പോകുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും അതുമായി ബന്ധപ്പെട്ട ജീവനക്കാർക്കും യാത്രാനുമതിയുണ്ട്. ഇവർ മതിയായ രേഖകൾ കൈയിൽ കരുതണം.

സ്വകാര്യ ബസ് സര്‍വീസ് ഇന്നും നാളെയും  ഉണ്ടായിരിക്കില്ല. അവശ്യസേവന മേഖലയില്‍ ഉള്ളവര്‍ക്കായി കെഎസ്ആര്‍ടിസി ഏതാനും സര്‍വീസുകള്‍ നടത്തും. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുമാത്രമാണ് തുറക്കാൻ അനുമതി. ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറിയും അനുവദിക്കും. 

നിര്‍മ്മാണ മേഖലയിലുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാം. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിച്ചു മാത്രമേ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ.
കോവിഡ് സാഹചര്യം വിലയിരുത്താനുള്ള വകുപ്പുതല അവലോകന യോഗം ഇന്നു വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരും. പുതിയ നിയന്ത്രണങ്ങളും ഇളവുകളും വന്നശേഷമുള്ള നാലുദിവസത്തെ സ്ഥിതി യോഗം അവലോകനം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്