കേരളം

പിണറായി - നരേന്ദ്രമോദി കൂടിക്കാഴ്ച നാളെ വൈകീട്ട് നാലിന്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക്  കൂടിക്കാഴ്ച നടത്തും.  ഉച്ചയ്ക്ക് 12.30ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, പാര്‍പ്പിടം, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിയുമായും ഉച്ചകഴിഞ്ഞ് മൂന്നിന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പികെ മിശ്രയുമായും കൂടിക്കാഴ്ച നടത്തും.

തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി ഡല്‍ഹിക്കു തിരിച്ചത്. രണ്ടാം തവണ മുഖ്യമന്ത്രിയായ ശേഷം മോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. കെ റെയില്‍ അടക്കമുള്ള വികസന വിഷയങ്ങളും കോവിഡില്‍ സംസ്ഥാനത്തിന് വാക്‌സീന്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സഹായങ്ങളും ചര്‍ച്ചയായേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്