കേരളം

ശബരിമല ദര്‍ശനം ബുക്കിങ് ഇന്നുമുതല്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ബുക്കിങ് ഇന്ന് മുതല്‍. വൈകുന്നേരം അഞ്ചുമണി മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് ബുക്ക് ചെയ്യാം.

sabarimalaomline.org  എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കര്‍ക്കിടക മാസ പൂജകള്‍ക്കായി 16നു വൈകിട്ട് 5 മണിക്ക് നട തുറക്കുക. 17 മുതല്‍ പ്രതിദിനം 5000 പേര്‍ക്ക് ദര്‍ശനം നടത്താന്‍ അനുമതി നല്‍കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് സംവിധാനത്തിലൂടെയായിരിക്കും പ്രവേശനം.

48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ 2 ഡോസ് പ്രതിരോധ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്കു മാത്രമായിരിക്കും അനുമതി. 21നു രാത്രി നട അടയ്ക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്