കേരളം

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍; കടകളുടെ പ്രവര്‍ത്തന സമയം നീട്ടി, ബാങ്ക് ഇടപാടുകള്‍ അഞ്ചു ദിവസം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം. കടകളുടെ പ്രവര്‍ത്ത സമയം രാത്രി എട്ടുമണി വരെ നീട്ടി. ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍ അഞ്ചു ദിവസം ഇടപാടുകാര്‍ക്കു പ്രവേശനം നല്‍കാനും തീരുമാനം.

രോഗ സ്ഥിരീകരണ നിരക്ക് പതിനഞ്ചു ശതമാനത്തിനു മുകളില്‍  ഉള്ള പ്രദേശങ്ങളില്‍ ഇളവുകള്‍ ബാധകമാവില്ല. അല്ലാത്ത പ്രദേശങ്ങളില്‍ കടകള്‍ രാത്രി എട്ടു മണി വരെ തുറക്കാന്‍ അനുമതി നല്‍കും.യ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ബാങ്കുകളില്‍ ഇടപാടുകാര്‍ക്കു പ്രവേശിക്കാം. നിലവില്‍ മൂന്നു ദിവസമാണ് ബാങ്ക് ഇടപാടുകള്‍ക്ക് അനുമതിയുള്ളത്.

വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനും അവലോകന യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഡല്‍ഹിയില്‍ ആയതിനാല്‍ ഓണ്‍ലൈന്‍ ആയാണ് യോഗത്തില്‍ പങ്കെടുത്തത്. ക്ഷേത്രങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പ്രത്യേക യോഗം വിളിക്കും.

ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും