കേരളം

രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിക്ക് വീണ്ടും രോഗം

സമകാലിക മലയാളം ഡെസ്ക്



തൃശൂര്‍: രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ഡല്‍ഹി യാത്രയ്ക്ക് വേണ്ടി നടത്തിയ പരിശോധനയിലാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല എന്ന് തൃശൂര്‍ ഡിഎംഒ ഡോ. കെ ജെ റീന പറഞ്ഞു. 

ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കാണ് രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. 2020 ജനുവരി 30നാണ് പെണ്‍കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. ജനുവരി 21ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി ഒന്‍പത് ദിവസം കഴിഞ്ഞപ്പോഴായിരുന്നു പെണ്‍കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ആലപ്പുഴയില്‍ വുഹാനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ആയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍