കേരളം

ആ സ്വപ്‌നവും നടന്നു; സായി ടീച്ചര്‍ക്ക് മുന്നില്‍ 'തങ്കുപൂച്ച'യായി 'ഗണേശന്‍ ആന'; സവാരി വൈറല്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  ആനപ്പുറത്ത് കയറി സവാരി നടത്തുന്ന സായി ശ്വേത ടീച്ചറുടെ വീഡിയോ വൈറല്‍. അങ്ങനെ ആ സ്വപ്‌നവും നടന്നു എന്ന തലക്കെട്ടോടെയാണ് ടീച്ചര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടത്.

വീടിനടുത്തുള്ള മണികണ്ഠന്‍ എന്ന ആനയുടെ പുറത്താണ് ടീച്ചര്‍ കയറിയത്. വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ക്ലാസില്‍ തങ്കുപ്പൂച്ചയുടെയും മിട്ടുപ്പൂച്ചയുടെയും കഥ പറഞ്ഞ് കുട്ടികളുടെ പ്രിയപ്പെട്ട മലയാളികളുടെ ഇഷ്ടപ്പെട്ട ടീച്ചറായി മാറിയതാണ് സായിശ്വേത. വടകര പുറമേരിക്കടുത്ത് മുതുവടത്തൂര്‍ എല്‍പി സ്‌കൂളിലെ അധ്യാപികയാണ് സായി. 

'ആനയെ പണ്ടുമുതലേ വലിയ ഇഷ്ടമാണ്. ഏറെക്കാലമായി ആഗ്രഹിക്കുന്നതാണ് ആനപ്പുറത്തുകയറണം എന്നത്. മണികണ്ഠന്‍ ആന ഇണക്കമുള്ളതാണ്. അങ്ങനെയാണ് ആനപ്പുറത്തുകയറുകയെന്ന സ്വപ്നം സാധ്യമായത്' ടീച്ചര്‍ പറഞ്ഞു.

രണ്ടുമണിക്കൂര്‍ ആനയുടെ അടുത്തു ചെലവഴിച്ചു. ആനയ്ക്ക് തീറ്റ കൊടുത്തു. അങ്ങനെ ആനയുമായി ഇണങ്ങിയ ശേഷമാണ് പുറത്തുകയറിയതെന്ന് ടീച്ചര്‍ പറയുന്നു. ആനയുമായി ഒരു ഇഷ്ടം വന്നാല്‍ ധൈര്യമൊക്കെ താനെ വന്നുകൊള്ളുമെന്നും ടീച്ചര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ