കേരളം

കുതിരാന്‍ തുരങ്കത്തില്‍ നാളെ സുരക്ഷാ ട്രയല്‍ റണ്‍; വിജയിച്ചാല്‍ ചൊവ്വാഴ്ച ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ഓഗസ്റ്റ് ഒന്നിന് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി കുതിരാന്‍ തുരങ്കത്തില്‍ നാളെ സുരക്ഷാ ക്രമീകരണങ്ങളുടെ ട്രയല്‍ റണ്‍ നടത്തും.  ഉച്ചയ്ക്ക് ശേഷം അഗ്‌നിരക്ഷാ സേനയാണ് ട്രയല്‍ റണ്‍ നടത്തുക. ട്രയല്‍ റണ്‍ വിജയിച്ചാല്‍ ചൊവ്വാഴ്ച ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. 

ട്രയല്‍ റണ്ണിന് മുന്നോടിയായി അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഓഗസ്റ്റ് ഒന്നിന്ന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചത്. ഇതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ കരാര്‍ കമ്പനിക്ക് ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ നിര്‍ദ്ദേശം നല്‍കി. ഓരോ ദിവസത്തെ തുരങ്ക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരും എക്‌സിക്യൂട്ടിവ് എഞ്ചിനീയറും വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും