കേരളം

മംഗലം ഡാം തുറക്കും ; ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : ജലനിരപ്പ് ഉയര്‍ന്നാല്‍ പാലക്കാട് മംഗലം ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചെറുകുന്നം പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

പാലക്കാട് ജില്ലയിലെ ആറ് ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജലനിരപ്പുള്ളതായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ അറിയിച്ചു. മംഗലം, മലമ്പുഴ, പോത്തുണ്ടി, വാളയാര്‍, ശിരുവാണി, കാഞ്ഞിരപ്പുഴ ഡാമുകളിലാണ് ജലനിരപ്പ് ഉയര്‍ന്നത്.

കാലവര്‍ഷത്തിന്റെ ഭാഗമായി ജില്ലയില്‍ കഴിഞ്ഞ ദിവസം ലഭിച്ചത് 9.83 മില്ലിമീറ്റര്‍ മഴ. ജില്ലയിലെ ആറു താലൂക്കുകളിലായി ജൂലൈ 11 ന് രാവിലെ 8.30 മുതല്‍ ജൂലൈ 12 രാവിലെ 8.30 വരെ ലഭിച്ച ശരാശരി മഴയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്