കേരളം

സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൂടി സിക ; ആനയറ ക്ലസ്റ്ററിന് പുറത്തും രോഗബാധ ; ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് സിക കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ സിക രോഗികളുടെ എണ്ണം 28 ആയി. 

തിരുവനന്തപുരത്തെ ആനയറ ക്ലസ്റ്ററിന് പുറത്തും സിക വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം ആനയറ, കുന്നുകുഴി, പട്ടം, കിഴക്കേകോട്ട സ്വദേശികള്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. 16 പേര്‍ക്ക് നെഗറ്റീവ് ആണെന്നും പരിശോധനയില്‍ കണ്ടെത്തി. 

അതിനിടെ സിക വൈറസ് ബാധ പകരുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനപ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ചു. ഉച്ചയ്ക്ക് 12 നാണ് യോഗം. രോഗം പടരുന്നത് തടയാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്