കേരളം

പ്രായമുള്ള സ്ത്രീകളെ പറഞ്ഞ് പറ്റിച്ച് സ്വർണവും പണവും തട്ടും; നിരവധി കേസുകളിൽ പ്രതി; ഒടുവിൽ പൊലീസ് പിടിയിൽ

സമകാലിക മലയാളം ഡെസ്ക്


      
കൊച്ചി: പ്രായമുള്ള സ്ത്രീകളെ പരിചയം നടിച്ച്  സ്വർണവും പണവും മറ്റും തട്ടിയെടുക്കുന്ന ആൾ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ മുഹമ്മദ് മുസ്തഫ (43)യെയാണ് അറസ്റ്റ് ചെയ്തത്. പ്രായമുള്ള സ്ത്രീകളെ ലോൺ എടുത്തു കൊടുക്കാം എന്നും മറ്റും പറഞ്ഞാണ് ഇയാൾ പരിചയം നടിച്ച് അടുക്കുന്നത്. 

55 കാരിയായ എറണാകുളം സ്വദേശിനിയാണ് ഇത്തവണ പ്രതിയുടെ കെണിയിൽപ്പെട്ടത്. ഇവരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കാസർക്കോട് ജില്ലയിൽ കൈകുമ്പ ദേശത്ത് ബംഗോള ആളെ കോമ്പൗണ്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് ഇയാൾ. 

പരാതിക്കാരിയുടെ മകളെ വിവാഹം കഴിപ്പിച്ച സ്ഥലത്ത് താമസിക്കുന്ന ആളാണെന്നു പറഞ്ഞാണ് മുസ്തഫ പരാതിക്കാരിയുടെ അടുത്തു കൂടിയത്. കോവിഡിന്റെ ലോൺ കിട്ടാനുള്ള അവസാന ദിവസമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലോൺ ശരിയാക്കി കൊടുക്കാമെന്നു പ്രതി പരാതികാരിയോട് പറയുന്നു. 

തട്ടിപ്പ് മനസിലാക്കാതെ പരാതിക്കാരി പ്രതിയോടൊന്നിച്ച് ഓട്ടോറിക്ഷയിൽ കയറി ലോൺ എടുക്കുന്നതിനായി പ്രതി പറഞ്ഞ സ്ഥാപനത്തിലേക്ക് പോയി. ഹൈക്കോടതിയുടെ സമീപത്തുള്ള ഒരു സ്ഥാപനത്തിലേക്കാണ് പ്രതി പരാതികാരിയുമായി വന്നത്. 

ബാങ്കിലുള്ള ഉദ്യോ​ഗസ്ഥർ സ്വർണമാല കാണേണ്ടെന്നും പാവപ്പെട്ടവരാണെന്ന് ധരിച്ചോട്ടെ എന്നും പറഞ്ഞ് പ്രതി പരാതിക്കാരിയുടെ സ്വർണ മാല ഊരി വാങ്ങി. മാല അടുത്ത ബന്ധുവിന്റെ കടയിൽ ഏൽപ്പിച്ച് വരാമെന്ന് പറഞ്ഞ് ഇയാൾ മുങ്ങുകയായിരുന്നു. 

തട്ടിപ്പ് മനസിലായ സ്ത്രീ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇതേ പൊലീസ് സ്റ്റേഷനിൽ ഈയടുത്ത ദിവസത്തിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. 

പെൻഷൻ വാങ്ങാൻ ട്രഷറിയിൽ വന്ന 70 വയസുള്ള എറണാകുളം സ്വദേശിനിയുടെ പണം പ്രതി തട്ടിയതായാണ് കേസ്. അവരുടെ വീടിനടുത്താണ് പ്രതി താമസിക്കുന്നതെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഇവരുടെ പെൻഷൻ തുകയായ 17,500 അവരുടെ വീടിനടുത്തുള്ള ബന്ധുവിന് ആശുപത്രിയിൽ അത്യാവശ്യം ആണെന്നും ഇപ്പോൾ തന്നെ ബാങ്കിൽ നിന്നും പൈസ എടുത്തു തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി മുസ്തഫ ആണെന്നുള്ള നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. പിന്നീട് നിരന്തരമായി നടത്തിവന്ന അന്വേഷണത്തിൽ പ്രതി ഇന്ന് പെരുമ്പാവൂരിൽ ഉണ്ടെന്നുള്ള സൂചന ലഭിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മുസ്തഫ പിടിയിലായത്. 

പ്രതിയായ മുഹമ്മദ് മുസ്തഫക്ക് നിലവിൽ രണ്ട് ഭാര്യമാർ ഉണ്ട്. പൊലീസ് പിടിക്കുമ്പോൾ മറ്റൊരു യുവതിയുമായി കഴിയുകയായിരുന്നു. തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ, പഴയങ്ങാടി, തൃശൂർ, മംഗലാപുരം എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ 15 ഓളം കേസുകൾ നിലവിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ