കേരളം

നാളെ മദ്യവില്‍പ്പനശാലകള്‍ തുറക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മദ്യവില്‍പ്പനശാലകള്‍ തുറക്കും. ലോക്ഡൗണ്‍ ഇളവുള്ള സ്ഥലങ്ങളിലാണ് മദ്യശാലകള്‍ തുറക്കുകയെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. 

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15 ല്‍ താഴെ വരുന്ന എ,ബി,സി വിഭാഗങ്ങളില്‍പ്പെടുന്ന പ്രദേശങ്ങളിലാണ് സര്‍ക്കാര്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയിട്ടുള്ളത്. ടിപിആര്‍ 15 ന് മുകളിലുള്ള ഡി വിഭാഗത്തിലുള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. 

ബക്രീദ് പ്രമാണിച്ച് നാളെ മുതല്‍ മൂന്നു ദിവസം നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വാരാന്ത്യ ലോക്ഡൗണിന്റെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു