കേരളം

ഇനി കേട്ടു പഠിക്കാം; റേഡിയോ കേരളയിലൂടെ ക്ലാസ്, തിങ്കളാഴ്ച മുതല്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് റേഡിയോ ആയ 'റേഡിയോ കേരള', യുപി - ഹൈസ്‌ക്കൂള്‍ ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു. കോവിഡ് സാഹചര്യത്തില്‍ പഠനം ഓണ്‍ലൈനിലേക്ക് മാറാന്‍ നിര്‍ബന്ധിതമായതിനാല്‍ അഞ്ചു മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സഹായകമാവുന്ന രീതിയിലാണ് റേഡിയോ കേരള 'പാഠം' എന്ന പേരില്‍ പ്രതിദിന പരിപാടി പ്രക്ഷേപണം ചെയ്ത് തുടങ്ങുന്നത്.

ജൂലായ് 19 തിങ്കളാഴ്ച്ച മുതല്‍ www.radio.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും, റേഡിയോ കേരള ആപ് വഴിയും പരിപാടി കേള്‍ക്കാവുന്നതാണ്. പാഠത്തിന്റെ സമയവും മറ്റ് വിവരങ്ങളും റേഡിയോയിലൂടെയും ഫെയ്‌സ്ബുക്ക് അക്കൗണ്ട് (www.facebook.com/prdradiokerala) വഴിയും അറിയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്