കേരളം

അമ്മയെ മകൻ തല്ലുന്നതുകണ്ട് തടയാനെത്തി, വലിയച്ഛനെ മർദിച്ചു കൊന്നു; യുവാവ് അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; അമ്മയെ മകൻ തല്ലുന്നതുകണ്ട് തടാനെത്തിയ വലിയച്ഛനെ മർദിച്ചുകൊന്നു. തിരുവനന്തപുരം ബാലരാമപുരത്താണ് ദാരുണസംഭവമുണ്ടായത്. കോഴോട് ചിറയിൽ ദീപാരാധനയിൽ  രാമചന്ദ്രൻ (62) ആണ് അടിയും ചവിട്ടുമേറ്റ് കൊല്ലപ്പെട്ടത്.  മർദിച്ച യുവാവ് സന്ദീപിനെ (30) നാട്ടുകാർ തടഞ്ഞുവെച്ചു പൊലീസിനു കൈമാറി. സന്ദീപിന്റെ മർദനമേറ്റ അമ്മ സുധയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വൈകിട്ട് നാലു മണിയോടെയാണ് സംഭവമുണ്ടാകുന്നത്. രാമചന്ദ്രന്റെ ഭാര്യയുടെ അനുജത്തിയാണ് സുധ. സന്ദീപ് വഴക്കുണ്ടാക്കുന്നതും അമ്മയെ  മർദിക്കുന്നതും കണ്ടാണ് രാമചന്ദ്രൻ എത്തിയത്. ഇരുവരെയും പറഞ്ഞു വിലക്കിയശേഷം മടങ്ങിയ രാമചന്ദ്രനെ പിന്തുടർന്ന സന്ദീപ് വീട്ടുമുറ്റത്ത് തള്ളിയിടുകയും മർദിക്കുകയും തലയിലും ചെവിയിലും ചവിട്ടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 

പൊലീസെത്തിയാണ് അവശനിലയിലായ രാമചന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് മരണം സ്ഥിരീകരിച്ചു. സന്ദീപ് മാനസിക പ്രശ്നങ്ങൾക്ക് നേരത്തെ ചികിത്സ തേടിയിരുന്നതായി പൊലീസ് പറഞ്ഞു. അവിവാഹിതനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി