കേരളം

പൂസായപ്പോള്‍ തട്ടിക്കൊണ്ടു പോകുന്നെന്ന് ബഹളം വെച്ച് യുവതി ; വാഹനം തടഞ്ഞ് നാട്ടുകാര്‍ മൂന്നംഗ സംഘത്തെ പൊലീസിലേല്‍പ്പിച്ചു ; ലഹരി ഇറങ്ങിയപ്പോള്‍ ട്വിസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

അടിമാലി : തട്ടിക്കൊണ്ടുപോകുന്നതായി യുവതിയുടെ ബഹളത്തെ തുടര്‍ന്ന് യുവാക്കളടങ്ങിയ സംഘത്തെ അറസ്റ്റ് ചെയ്ത പൊലീസ് പിടിച്ചത് പൊല്ലാപ്പ്. ഇടുക്കി അടിമാലിയില്‍ മൂന്നംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളത്തൂവല്‍ സ്വദേശി ജോബി , ആലപ്പുഴ സ്വദേശി പ്രവീണ്‍ രാജ് എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.

ശനിയാഴ്ച രാത്രി 9.30നാണ് സംഭവം.  സ്ത്രീ ഉള്‍പ്പെടുന്ന 3 അംഗ സംഘം കുരിശുപാറ റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നു. റിസോര്‍ട്ടില്‍നിന്ന് ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങുന്നതിന് ഇവര്‍ കാറില്‍ അടിമാലിക്ക് പോയി. കല്ലാര്‍ ഭാഗത്ത് എത്തിയപ്പോള്‍ കാര്‍ തകരാറിലായി.

ഇതോടെ യുവാക്കള്‍ തട്ടിക്കൊണ്ടു പോകുകയാണെന്ന് പറഞ്ഞ് മദ്യലഹരിയിലായ യുവതി ബഹളം വച്ചു. നാട്ടുകാര്‍ വാഹനം തടഞ്ഞുവെക്കുകയും പൊലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സംഘം മദ്യലഹരിയിലാണെന്നു കണ്ടെത്തി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുരിശുപാറയിലെ റിസോര്‍ട്ടില്‍ എത്തി തെളിവെടുപ്പും നടത്തി.

എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് സംഘമെന്ന് ഇവര്‍ മൊഴി നല്‍കി. ഇതിനിടെ ലഹരി വിട്ട യുവതി താന്‍ തമാശ പറഞ്ഞതാണെന്ന് പൊലീസിനോട് പറഞ്ഞു. യുവാക്കളെ വൈദ്യപരിശോധന നടത്തിയ പൊലീസ് കേസെടുത്തു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍