കേരളം

വിള ഇന്‍ഷുറന്‍സ്: കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം, ചെറിയ പ്രീമിയം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കര്‍ഷകര്‍ക്കുള്ള  വിളനാശ ഇന്‍ഷുറന്‍സിന് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരം. സംസ്ഥാന പദ്ധതി പ്രകാരം 27 ഇനം വിളകള്‍ക്കാണ് പരിരക്ഷ നല്‍കുന്നത്.  www.aims.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് പദ്ധതിയുടെ ഭാഗമാകേണ്ടത്.

വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, മിന്നല്‍, കാട്ടുതീ, വന്യജീവികളുടെ ആക്രമണം എന്നിവ മൂലമുള്ള  നാശനഷ്ടങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ചെറിയ പ്രീമിയം അടച്ചാല്‍ മതി. ഒരു ഏത്തവാഴയ്ക്ക്  സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 300 രൂപയും പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതി പ്രകാരം 100ഉം ചേര്‍ത്ത് 400 രൂപ നഷ്ടപരിഹാരം  നല്‍കുന്നുണ്ട്. ഈ സ്‌കീമിന് സമയപരിധിയില്ല. 

കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് നടപ്പാക്കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനയും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയും വഴിയും വിള ഇന്‍ഷുറന്‍സ് ലഭിക്കും. പദ്ധതി വിജ്ഞാപനം വന്നാല്‍ അക്ഷയ കേന്ദ്രം,  കൃഷിഭവന്‍, പ്രാഥമിക സഹകരണ സംഘം, കാര്‍ഷിക വായ്പ എടുത്തിട്ടുള്ള ബാങ്ക് എന്നിവ വഴി പദ്ധതിയില്‍ ചേരാം.

ഫസല്‍ബീമ വഴി  ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്ലും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയും വിജ്ഞാപനം ചെയ്തിട്ടുണ്ട്.  കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ് പ്രകാരം വെള്ളപ്പൊക്കം, കാറ്റ്, ഉരുള്‍പൊട്ടല്‍ മൂലമുണ്ടാകുന്ന വിളനഷ്ടങ്ങള്‍ക്ക്  നഷ്ടപരിഹാരം ലഭിക്കും. ജൂലൈ 31 ആണ് ചേരേണ്ട അവസാന തീയതി.11500 പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍