കേരളം

എൻസിസി, എസ്പിസി, സ്കൗട്സ് & ഗൈഡ്സിന് ബോണസ് പോയിന്റ് നൽകും: സർക്കാർ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എൻസിസി, സ്കൗട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് (എസ്പിസി) സർട്ടിഫിക്കറ്റ്/പുരസ്കാരങ്ങൾ നേടിയ വിദ്യാർഥികൾക്കു ഹയർ സെക്കൻഡറി പ്രവേശനത്തിനു ബോണസ് പോയിന്റ് നൽകുമെന്ന് സർക്കാർ. ഇവര്‍ക്ക് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് മുന്‍ഗണന ലഭിക്കും. വിശദാംശങ്ങൾ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് ബോണസ് പോയിന്റ് നൽകുമെന്ന് സർക്കാർ അറിയിച്ചത്. 

പാഠ്യേതരപ്രവർത്തനത്തിന് നൽകുന്ന ഗ്രേസ് മാർക്ക് 2020-21 അദ്ധ്യയനവർഷം നൽകേണ്ടെന്ന തീരുമാനത്തിനെതിരായി സമർപ്പിച്ച ഹർജികളിലാണ് നിർദ്ദേശം. കെഎസ്‌യുവും കോഴിക്കോട് മുക്കത്തെ 10–ാം ക്ലാസ് വിദ്യാർഥി ഫസീഹ് റഹ്മാനും നൽകിയ ഹർജികളാണു ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സംസ്ഥാന പുരസ്കാരം നേടിയവർക്കു പോലും ഗ്രേസ് മാർക്ക് നിഷേധിക്കുന്നതിനെതിരെയായിരുന്നു ഹർജി. 

സ്‌കൂളുകൾ തുറക്കാത്തതിനാൽ ഇക്കൊല്ലം പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്തതിനാലാണ് ഗ്രേസ് മാർക്ക് നൽകേണ്ടെന്ന് തീരുമാനിച്ചതെന്ന് വിവരിച്ച് സർക്കാർ വിശദീകരണ പത്രിക നൽകി. ഇതിനുപകരം ഹയർ സെക്കൻഡറി പ്രവേശനത്തിനു കുട്ടികൾക്ക് ബോണസ് പോയിന്റ് ലഭിക്കും. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം