കേരളം

ഓഗസ്റ്റ്​ ഒന്ന്​ മുതൽ പ്രളയ സെസ്​ ഇല്ല; പിരിവ് ഒരാഴ്ച കൂടി മാത്രം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ്​ പിരിവ് ഇനി ഒരാഴ്ച കൂടി മാത്രം. പ്രളയാനന്തര കേരള പുനർനിർമാണത്തിനായി 2019 ഓഗസ്​റ്റ്​ ഒന്ന് മുതൽ രണ്ട്​ വർഷത്തേക്ക്​ സെസ്​ നടപ്പാക്കിയത്​. സെസ് പിരിവ് ഈ മാസം 31ന് അവസാനിക്കും. 

അഞ്ച് ശതമാനത്തിനുമേൽ നികുതിയുള്ള ചരക്ക് - സേവനങ്ങൾക്കും  ഉൽപന്നങ്ങൾക്കും അടിസ്ഥാന വിലയുടെ ഒരു ശതമാനവും സ്വർണം വെള്ളി എന്നിവയ്ക്ക് 0.25 ശതമാനവും ആയിരുന്നു സെസ് ചുമത്തിയിരുന്നത്​. ജൂലൈ 31ന്​ ശേഷം ഇത് പിരിക്കാൻ പാടില്ലെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമീഷണർ അറിയിച്ചു. ഇതനുസരിച്ച് വ്യാപാരികൾ ബില്ലിങ്​ സോഫ്റ്റ്‌വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്നാണ് നിർദേശം. 

വാഹനങ്ങൾക്ക്​ പുറമെ ,മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ, ടി.വി, റഫ്രിജറേറ്റർ, മൈക്രോവേവ് അവ്ൻ, മിക്​സി,വാഷിങ് മെഷീൻ, വാട്ടർ ഹീറ്റർ, ഫാൻ, പൈപ്പ്, മെത്ത,ക്യാമറ, മരുന്നുകൾ, 1000 രൂപയിൽ കൂടുതൽ വിലയുള്ള തുണികൾ, കണ്ണട, ചെരുപ്പ്, ബാഗ്, സിമൻറ, പെയ്​ൻറ്​, മാർബിൾ, ടൈൽ, ഫർണിച്ചർ, വയറിങ് കേബിൾ, ഇൻഷുറൻസ്, സിനിമ ടിക്കറ്റ് തുടങ്ങിയവയക്ക്​ ഒരു ശതമാനം വിലയാണ്​ കുറയുക. അതായത് 10,000 രൂപയുടെ ഉൽപന്നത്തിന് 100 രൂപ കുറയും. 1200 കോടിയാണ്​ സെസ്​ ഈടാക്കുന്നതിലൂടെ ലക്ഷ്യമിട്ടതെങ്കിലും 1750 കോടിയോളം രൂപയാണ് ഇതുവഴി ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്