കേരളം

നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ; ഭര്‍ത്താവ് കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം ശാസ്താംകോട്ടയില്‍ ഭര്‍ത്തവിന്റെ വീട്ടില്‍ നവവധു തൂങ്ങി മരിച്ച നിലയില്‍. നെടിയവിള രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ ധന്യ ദാസ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു. 

രണ്ടു മാസം മുമ്പായിരുന്നു കുണ്ടറ പേരയം സ്വദേശിയായ ധന്യാദാസും നെടിയവിള സ്വദേശിയായ രാജേഷും തമ്മിലുള്ള വിവാഹം നടന്നത്. ധന്യ ജ്വല്ലറി ജീവനക്കാരിയാണ്. ടിപ്പര്‍ ലോറി ജോലിക്കാരനാണ് രാജേഷ്. 

പുലര്‍ച്ചെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങിയ നിലയിലാണ് ധന്യാദാസിന്റെ മൃതദേഹം കണ്ടെത്തുന്നത്. ഇരുവരും തമ്മില്‍ കഴിഞ്ഞ രാത്രി വഴക്ക് ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. 

യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രാജേഷിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ക്രിസ്‌ത്യാനിയായ ധന്യദാസും ഹിന്ദുവായ രാജേഷും  പ്രണയിച്ച്‌ വിവാഹിതരായതാണ്‌.

ആത്മഹത്യാണോ കൊലപാതകമാണോ എന്നതില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്