കേരളം

ആലപ്പുഴയില്‍ വീണ്ടും ഡോക്ടര്‍ക്ക് മര്‍ദ്ദനം; സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കുട്ടനാട്ടില്‍ വാക്‌സീന്‍ വിതരണത്തിനിടെ ഡോക്ടര്‍ക്ക് മര്‍ദ്ദനം. കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ശരത് ചന്ദ്ര ബോസിനെ സിപിഎം നേതാക്കളാണ് മര്‍ദ്ദിച്ചത്. മിച്ചമുള്ള വാക്‌സിന്‍ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം.  

സംഭവത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സിപിഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവര്‍ക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തു. മുറിയില്‍ പൂട്ടിയിടാന്‍ ശ്രമിച്ചതായി ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ വാക്‌സീന്‍ വിതരണം താമസിച്ചതില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് എം സി പ്രസാദ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി