കേരളം

ലാപ്‌ടോപ്പ് വാങ്ങാന്‍ പുതിയ വായ്പാ പദ്ധതിയുമായി കെഎസ്എഫ്ഇ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക്  ലാപ്‌ടോപ്പ് വാങ്ങുന്നതിനായി പുതിയ വായ്പ പദ്ധതിയുമായി കെഎസ്എഫ്ഇ ബില്‍ ഹാജരാക്കിയാല്‍ 20,000രൂപവരെ നല്‍കും. പ്രതിമാസം 500 രൂപ വീതം 40 തവണകളായി തിരിച്ചടയ്ക്കണം.

നേരത്തെ 15,000 രൂപ വരെയാണ് വായ്പയായി നല്‍കിയിരുന്നത്.  ഓണ്‍ലൈന്‍ മുഖേനയുള്ള വിദ്യാഭ്യാസ രീതി പിന്തുടരുന്നതിന് അനിവാര്യമായ പഠനോപകരണമായ ലാപ്‌ടോപ്പുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്എഫ്ഇയുമായി ചേര്‍ന്ന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിദ്യാശ്രീ പദ്ധതി നല്ലരീതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ വായ്പ പദ്ധതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്