കേരളം

മുഹമ്മദിനായി ലഭിച്ചത് 46.78 കോടി; അധിക തുക മറ്റു രോ​ഗികൾക്ക് 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: സ്പൈനൽ മസ്കുലർ അട്രോഫി(എസ്എംഎ) ബാധിച്ച ഒന്നര വയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്ക് ലഭിച്ചത് 46.78 കോടി രൂപ.  7,77,000 പേർ കൈമാറിയ തുകയാണ് 46,78,72,125.48 രൂപയായി അക്കൗണ്ടിലെത്തിയത്. മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് ആവശ്യമായ തുക മാറ്റിവെച്ച് ബാക്കി പണം സർക്കാർ നിർദേശിക്കുന്ന സംസ്ഥാനത്തെ എസ്എംഎ രോഗികൾക്കു കൈമാറുമെന്ന്  ചികിത്സാ സമിതി വ്യക്തമാക്കി.

കണ്ണൂർ മാട്ടൂൽ സ്വദേശികളായ റഫീഖിന്റെയും മറിയുമ്മയുടെയും മകനാണ് മുഹമ്മദ്. രണ്ടു ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെയും ഓഫീസിലും വീട്ടിലും നേരിട്ടും എത്തിച്ചതടക്കമുള്ള തുകയാണ് 46.78 കോടി രൂപ. ഒരു രൂപമുതൽ അഞ്ച് ലക്ഷം രൂപവരെ അക്കൗണ്ടിലേക്കെത്തിയിട്ടുണ്ട്. 42 പേർ ഒരു ലക്ഷത്തിന് മുകളിലുള്ള തുക നൽകിയിട്ടുണ്ട്. 

ജനിതകവൈകല്യം മൂലം ഉണ്ടാകുന്ന രോഗമാണ് സ്‌പൈനൽ മസ്‌കുലർ അട്രോഫി. പതിനായിരം കുഞ്ഞുങ്ങളിൽ ഒരാൾ എന്ന അനുപാതത്തിലാണ് സാധാരണ രോഗബാധ. കുഞ്ഞിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ മരുന്ന് ഒരു ഡോസിന് 18 കോടി രൂപയാണ് വില. മരുന്ന് ഓഗസ്റ്റ് ആറിന് അമേരിക്കയിൽനിന്ന് നാട്ടിലെത്തുമെന്നും കുടുംബം വ്യക്തമാക്കി. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രയ്ക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

തുടക്കത്തില്‍ പതറി, രക്ഷകനായി ക്യാപ്റ്റന്‍, 63 റണ്‍സുമായി പുറത്താകാതെ സാം കറന്‍; സഞ്ജുവിനും സംഘത്തിനും വീണ്ടും തോല്‍വി

മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണി; ആലുവ ദേശീയപാതയിൽ നാളെ മുതല്‍ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബത്തിന്റെ സ്കൂട്ടർ മറിഞ്ഞു; ഒരു വയസ്സുകാരി മരിച്ചു