കേരളം

മൂന്ന് സംഭരണകേന്ദ്രങ്ങളിലും വാക്‌സിന്‍ തീര്‍ന്നു;  നാളെ നാല് ലക്ഷം ഡോസ് എത്തിയേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സംഭരണ കേന്ദ്രങ്ങളിലും കോവിഡ് വാക്‌സിന്‍ തീര്‍ന്നു. എറണാകുളം, കോഴിക്കോട് മേഖലകളിലേക്ക് വാക്‌സിന്‍ നാളെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോട്ടയം തുടങ്ങി ഒട്ടുമിക്ക ജില്ലകളിലും കോവീഷീല്‍ഡ് വാക്‌സിന്‍ തീര്‍ന്നു. അവശേഷിക്കുന്നത് നാമമാത്രമാണ്. കോവാക്‌സിന്‍ ഡോസ് മാത്രമാണ് സംസ്ഥാനത്തുള്ളത്. ഒരുലക്ഷത്തോളം വാക്‌സിന്‍ മാത്രമാണ് ഉള്ളത്. നാളെ വാക്‌സിന്‍ എത്തിയില്ലെങ്കില്‍ സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം നിലയ്ക്കും.

ബുധനാഴ്ച എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നാല് ലക്ഷത്തോളം ഡോസ് വാക്‌സിന്‍ എത്തുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് വാക്‌സിന്‍ സ്‌റ്റോക്ക് സീറോയാണെന്ന് തിങ്കളാഴ്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ