കേരളം

നമ്പർ പ്ലേറ്റിൽ 'അലി'യെ കൊണ്ടുവരാൻ കൃത്രിമം; 13,000 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ; വണ്ടിയുടെ നമ്പർ പ്ലേറ്റിൽ തന്റെ പേര് വരുത്താനായി രജിസ്ട്രേഷൻ നമ്പറിൽ കൃത്രിമം കാണിച്ച ബൈക്ക് ഉടമയ്ക്ക് പിഴ. 13,000 രൂപയാണ് മോട്ടോർ വകുപ്പ് പിഴ ചുമത്തിയത്. കുഞ്ഞിമംഗലത്തെ എംകെ മുഹമ്മദലിയാണ് നമ്പർ പ്ലേറ്റിൽ അലി എന്ന് എഴുതാനായി കൃത്രിമം കാണിച്ചത്. 

കെഎൽ 13 എഎൽ 1818 എന്ന നമ്പറിലുള്ളതാണ് അലിയുടെ വണ്ടി. ഇതിൽ നിന്ന് എഎല്ലിനൊപ്പം 1 ചേർത്ത് തന്റെ പേരിലുള്ള അലി വരും വിധം AL1 ചേർത്തുവയ്ക്കുകയായിരുന്നു. വാഹനപരിശോധനയിൽ നമ്പർ ക്രമീകരണത്തിലെ മാറ്റം ശ്രദ്ധിക്കുന്നത്. പയ്യന്നൂർ ജോയിന്റ് ആർടിഒ ടി.പി.പ്രദീപ് കുമാറിന്റെ നിർദേശം അനുസരിച്ച് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ജി.സുധീഷാണ് പിഴ ചുമത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്