കേരളം

അധ്യയന വർഷം ഇന്നുമുതൽ; ഓൺലൈൻ പ്രവേശനോത്സവം രാവിലെ 8.30ന്‌, വിക്ടേഴ്‌സ് ചാനലില്‍ തത്സമയം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് വീണ്ടുമൊരു ഓൺലൈൻ അധ്യയന വർഷത്തിന് ഇന്നുമുതൽ തുടക്കമാകും. കോവിഡ്‌ മഹാമാരിയുടെ സാഹചര്യത്തിൽ ഇത് രണ്ടാം തവണയാണ്‌ ഓൺലൈനിലൂടെ പ്രവേശനോത്സവം നടക്കുന്നത്‌. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. സ്‌കൂളിൽ രാവിലെ 8.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യും. കൈറ്റ് -വിക്ടേഴ്സ് ചാനൽ വഴി ഉദ്ഘാടനസമ്മേളനം തത്സമയം സംപ്രേഷണം ചെയ്യും. 

45 ലക്ഷത്തോളം കുട്ടികൾ ഇത്തവണ വീടുകളിലിരുന്ന്‌ സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കാളികളാകും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മമ്മൂട്ടി,  മോഹൻലാൽ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, പി ടി ഉഷ തുടങ്ങിയവർ  ആശംസയർപ്പിക്കും. 

രാവിലെ 10.30ന് അങ്കണവാടി കുട്ടികൾക്കുള്ള പുതിയ ‘കിളിക്കൊഞ്ചൽ ക്ലാസുകൾ' ആരംഭിക്കും. പകൽ 11 മുതൽ യുഎൻ ദുരന്ത നിവാരണ വിഭാഗത്തലവൻ ഡോ. മുരളി തുമ്മാരുകുടി, മജീഷ്യൻ ഗോപിനാഥ് മുതുകാട്, യൂണിസെഫ് സോഷ്യൽ പോളിസി അഡ്വൈസർ ഡോ. പീയൂഷ് ആന്റണി തുടങ്ങിയവർ കുട്ടികളുമായി സംവദിക്കും. പകൽ രണ്ട്‌ മുതൽ മൂന്നുവരെ ചൈൽ‍ഡ് സൈക്യാട്രിസ്റ്റ് ഡോ. ജയപ്രകാശ് കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും.

വിക്ടേഴ്‌സ് ചാനൽ വഴി ആദ്യം ക്ലാസുകളുടെ ട്രയലയായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്ക് ശേഷം റിവിഷൻ നടത്തും. തുടർന്നാണ് യഥാർത്ഥ ക്ലാസുകൾ ആരംഭിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്