കേരളം

ജനം പരിഭ്രാന്തിയിലാണ്, വീഴ്ച കണ്ടാല്‍ തുറന്നുപറയുമെന്ന് പ്രതിപക്ഷം; മരണനിരക്ക് കുറച്ച് കാണിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി; നിയമസഭയില്‍ ബഹളം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കുന്നതിലെ വീഴ്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തില്‍ ഭരണപ്രതിപക്ഷ ബഹളം. കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ഇകഴ്ത്തി കാണിക്കാന്‍ പ്രതിപക്ഷ ശ്രമമെന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിലേതെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചപ്പോള്‍ കണക്കുകള്‍ വിശ്വസീനയമല്ലെന്ന് പ്രതിപക്ഷം മറുപടി നല്‍കിയതോടെയാണ് സഭ ബഹളമയമായി.

ഡോ.എം.കെ.മുനീറാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. പോരായ്മകള്‍ പറയും, ഇത് പ്രതിരോധത്തെ തുരങ്കംവയ്ക്കല്‍ അല്ലെന്നും മുനീര്‍ അഭിപ്രായപ്പെട്ടു. മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. വാക്‌സിന്‍ ക്ഷാമവും ഗുരുതര സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. അനിയന്ത്രിതമായ രീതിയില്‍ രോഗവ്യാപനം ഉണ്ടാകുന്നുവെന്നും വാക്‌സിന്‍ അപര്യാപ്ത മൂലം ഗുരുതര സാഹചര്യം നില്‍നില്‍ക്കുന്നത്. വാക്‌സിനേഷന് പത്തനംതിട്ടക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നും മുനീര്‍ ആരോപിച്ചു.

രണ്ടാം തരംഗത്തില്‍ അപകടരമായ അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഏത് വകഭേദം കാരണമാണ് മരണം സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ സംവിധാനം വേണം. മൂന്നം തരംഗത്തില്‍ കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പീഡിയാട്രിക് ഐ.സി.യുവും വെന്റിലേറ്ററും സജ്ജീകരിക്കണം. പോരായ്മകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ മറ്റൊരു തരത്തില്‍ കാണരുതെന്നും എം.കെ. മുനീറും ചൂണ്ടിക്കാട്ടി.

മരണനിരക്ക് കുറച്ചു കാണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം അസത്യമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സഭയില്‍ മറുപടി നല്‍കി. ദേശീയ ശരാശരിയെക്കാള്‍ സംസ്ഥാനത്ത് മരണനിരക്ക് കുറവാണ്. എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നതാണ് സര്‍ക്കാറിന്റെ നയം. വാക്‌സിന്റെ കാര്യത്തില്‍ കേന്ദ്രത്തിന്റേത് തെറ്റായ സമീപനമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കോവിഡിനെതിരെ സ്വീകരിച്ചത് ശാസ്ത്രീയ ഇടപെടലാണ്. ലോകത്തിന് മാതൃകയാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. ഏപ്രില്‍ പകുതിയോടെയാണ് രണ്ടാം തരംഗം ആരംഭിച്ചത്. മരണനിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. ആരോഗ്യ സംവിധാനങ്ങള്‍ കൂട്ടായ പ്രവര്‍ത്തനമാണ് നടത്തിയത്. കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നുവെന്നത് വാസ്തവ വിരുദ്ധമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രമങ്ങളെ ഇകഴ്ത്തി കാണിക്കാന്‍ പ്രതിപക്ഷം ശ്രമിക്കരുതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍