കേരളം

'കെഎസ്ആർടിസി' കേരളത്തിന് സ്വന്തം, കർണാടകയുമായുള്ള നിയമപോരാട്ടം അവസാനിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെഎസ്ആർടിസി എന്ന പേരിനെ ചൊല്ലി കർണാടക, കേരള ആർടിസികൾ തമ്മിലുള്ള തർക്കത്തിൽ കേരളത്തിന് ജയം. ഏഴുവർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ട്രേഡ് മാർക്ക് രജിസ്ട്രാർ കെഎസ്ആർടിസി എന്ന പേര് കേരളം മാത്രമേ  ഉപയോഗിക്കാവൂവെന്ന് ഉത്തരവിട്ടത്. ആനവണ്ടിയെന്ന വിളിപ്പേരിന്റെ അവകാശവും കെഎസ്ആർടിസിക്ക് മാത്രമായിരിക്കും. ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരമാണ് ഉത്തരവ്. 

കർണാടകത്തിലേയും കേരളത്തിലേയും റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ കെഎസ്ആർടിസി എന്ന ചുരുക്കെഴുത്താണ് ഉപയോ​ഗിക്കുന്നത്.  കെഎസ്ആർടിസി തങ്ങൾക്ക് അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് 2014ൽ കർണാടകയാണ് കേന്ദ്ര ട്രേഡ് മാർക്ക് റജിസ്ട്രേഷനെ സമീപിച്ചത്. പിന്നാലെ കേരളവും നിയമപരമായി രം​ഗത്തെത്തി.

കെഎസ്ആർടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് കേരളമാണെന്ന് ബോധ്യപ്പെടുത്തിയതിന് പിന്നാലെയാണ് പേര് കേരളത്തിന് സ്വന്തമായത്.  സംസ്ഥാന രൂപീകരണത്തിനുശേഷം 1965ലാണ് കെഎസ്ആർടിസി എന്ന് കേരളം ഉപയോ​ഗിച്ചു തുടങ്ങിയത്. കർണാടകയാകട്ടെ 1973ലാണ്  ചുരുക്കെഴുത്ത് ആദ്യമായി ഉപയോ​ഗിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ