കേരളം

കുഴല്‍പ്പണ കേസ്: ഇഡി പ്രാഥമിക അന്വേഷണം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബിജെപിയെ പ്രതിക്കൂട്ടിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) പ്രാഥമിക അന്വേഷണം തുടങ്ങി. കേസ് ഏറ്റെടുക്കുന്നതു സംബന്ധിച്ച് പത്തു ദിവസത്തിനകം നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് ഇഡി പ്രാഥമിക പരിശോധന നടത്തിയത്.

കേസിന്റെ വിവരങ്ങള്‍ ഇഡി ഉദ്യോഗസ്ഥര്‍ പൊലീസില്‍ നിന്നു ശേഖരിച്ചതായാണ് വിവരം. എഫ്‌ഐആര്‍ വിവരങ്ങള്‍ ശേഖരിച്ച ഇഡി അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളും പൊലീസില്‍നിന്ന് ആരാഞ്ഞു. 

കുഴല്‍പ്പണക്കേസില്‍ ഇഡിക്ക് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നെങ്കിലും അവര്‍ നടപടിയൊന്നും എടുത്തിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ലോക്താന്ത്രിക് യുവ ജനതാ ദള്‍ നേതാവ് സലീം മടവൂരാണ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്. കേസ് പരിഗണിച്ചപ്പോള്‍ ഇഡി കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് പത്തു ദിവസത്തിനകം നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു