കേരളം

അവിടെയും വന്നു! ക്ലബ് ഹൗസില്‍ കേരള പൊലീസിന്റെ 'പട്രോളിങ്'

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ക്ലബ് ഹൗസിലും സാന്നിധ്യം അറിയിച്ച് കേരള പൊലീസ്. ക്ലബ് ഹൗസ് അക്കൗണ്ട് എടുത്ത കാര്യം ഫെയ്‌സ്ബുക്ക് പേജിലൂടെയും കേരള പൊലീസ് അറിയിച്ചിട്ടുണ്ട്.'നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകു'മെന്നും എല്ലാവരും ഒപ്പം കൂടിക്കോയെന്നും പൊലീസ് പറയുന്നു.

നിരവധി ചര്‍ച്ചകള്‍ നടക്കുന്ന ക്ലബ് ഹൗസിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതിയെ ഉപയോഗപ്പെടുത്താനാണ് പൊലീസിന്റെ നീക്കം. പ്ലാറ്റ് ഫോം ഉപയോഗിച്ച് സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടോയെന്നും കേരള പൊലീസ് സൈബര്‍ വിഭാഗം നിരീക്ഷിക്കും. 

ക്ലബ് ഹൗസില്‍ തങ്ങളുടെ വ്യാജ ഐഡികള്‍ ഉണ്ടാക്കിയതായി നിരവധി സിനിമ താരങ്ങള്‍ പരാതിപ്പെട്ടിരുന്നു. ക്ലബ് ഹൗസ് തുടങ്ങി അധികം വൈകാതെ തന്നെ സിനിമാ താരങ്ങളായ സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ടോവിനോ തോമസ്, നിവിന്‍ പോളി, ആസിഫ് അലി, സാനിയ ഇയ്യപ്പന്‍ എന്നിവര്‍ വ്യാജ ഐഡികള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ