കേരളം

ചാനൽ ചർച്ചകളിൽ സജീവമായ ബിജെപി നേതാവിനെ പ്രവർത്തകർ മർദ്ദിച്ചു; വിവാദമായതോടെ പരാതിയില്ലാതെ ഇരുപക്ഷവും 

സമകാലിക മലയാളം ഡെസ്ക്


തൃശൂർ: ബിജെപി സംസ്ഥാന നേതാവിന് തൃശൂരിൽ മർദ്ദനം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ പാലക്കാട് സ്വദേശിയായ നേതാവിനാണ് ബിജെപി പ്രവർത്തകരുടെ തന്നെ മർദ്ദനമേറ്റത്. ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായ നേതാവിന്റെ തൃശൂർ കേന്ദ്രീകരിച്ചുള്ള​ പ്രവർത്തനങ്ങൾക്കെതിരെ പാർട്ടി നേതൃത്വത്തിന് ജില്ല നേതൃത്വം നേരത്തെ പരാതി നൽകിയിരുന്നു. 

തൃശൂർ വെസ്​റ്റ്​ സ്​റ്റേഷൻ പരിധിയിൽ നേതാവിന്റെ താമസസ്ഥലത്തെത്തിയായിരുന്നു മർദ്ദനം. ആക്രമണത്തിൽനിന്ന്​ രക്ഷപ്പെടാനായി വാതിൽ അടക്കാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരിലൊരാളുടെ വിരൽ വാതിൽപ്പടിയിൽ കുടുങ്ങി പരിക്കേറ്റു. ഇരുകൂട്ടർക്കും പരാതിയൊന്നുമില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂരില്‍ താമസിച്ചിരുന്ന നേതാവ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെങ്കിലും താമസസ്ഥലം വിട്ടുനല്‍കിയിരുന്നില്ല. ശനിയാഴ്ച ഇവിടെ എത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്. വനിത പ്രാദേശിക നേതാവുമായുള്ള ഇയാളുടെ ബന്ധമാണ്​ അടിയിൽ കലാശിച്ചതെന്നും​ സൂചനയുണ്ട്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍