കേരളം

ഡോക്ടറെ പൊലീസ് മർദിച്ചു, 23 ദിവസമായിട്ടും നടപടിയില്ല; കൂട്ട അവധിയെടുക്കാൻ ഡോക്ടർമാർ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പൊലീസ് മർദിച്ചതിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. 23 ദിവസമായിട്ടും കുറ്റക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ആലപ്പുഴയിലെ ഡോക്ടർമാർ സമരം ശക്തമാക്കുന്നു. 48 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ 9 നു ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ കൂട്ട അവധി എടുത്തു പ്രതിഷേധിക്കും. 

സംഭവത്തിൽ നടപടി ആവശ്യപ്പെട്ടു ജില്ലാ പൊലീസ് മേധാവി, കലക്ടർ എന്നിവർക്കു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ കൂട്ട അവധി എടുക്കുന്നതിനു ജില്ലയിലെ മറ്റു ഡോക്ടർമാരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടറെ ആക്രമിച്ച സിവിൽ പൊലീസ് ഓഫിസർക്കെതിരെ വകുപ്പുതല അന്വേഷണമോ നടപടിയോ ഉണ്ടാകുന്നില്ലെന്നും കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ജില്ലാ കമ്മിറ്റി ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്