കേരളം

രണ്ടാം തരംഗം കൂടുതല്‍ ബാധിച്ചത് ചെറുപ്പക്കാരെ, മരിച്ചവരില്‍ ഏറെയും മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവര്‍; സര്‍ക്കാര്‍ നിയമസഭയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് കൂടുതല്‍ ബാധിച്ചത് ചെറുപ്പക്കാരെയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇക്കാലയളവില്‍ മരിച്ചവരില്‍ ഏറെയും മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവരെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു.

മറ്റു സംസ്ഥാനങ്ങള്‍ എന്ന പോലെ രണ്ടാം തരംഗത്തില്‍ അതിതീവ്ര വ്യാപനമാണ് സംസ്ഥാനത്ത് ഉണ്ടായത്. ഒന്നാം തരംഗത്തില്‍ പ്രായമായവരെയാണ് കാര്യമായി ബാധിച്ചത്. എന്നാല്‍ രണ്ടാം തരംഗം ഏറ്റവുമധികം ബാധിച്ചത് ചെറുപ്പക്കാരെയാണെന്നാണ് നിയമസഭയില്‍ സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചത്.21നും 30 വയസിനുമിടയിലുള്ള 2,61,232 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 31നും 40നും മധ്യേയുള്ളവരിലും ലക്ഷകണക്കിന് ആളുകള്‍ രോഗബാധിതരായി. 2,52,935 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് വീണാ ജോര്‍ജ്  വ്യക്തമാക്കി.

40നും 50 വയസിനും ഇടയിലും ലക്ഷകണക്കിന് ആളുകളാണ് കോവിഡ് ബാധിതരായത്. 2,33,126 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്വര്‍ണ വിലയില്‍ വര്‍ധന, പവന് 80 രൂപ ഉയര്‍ന്നു

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക