കേരളം

2024 ഓടേ എല്ലാവര്‍ക്കും കുടിവെള്ളം: ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2024 ഓടേ സംസ്ഥാനത്തെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും കുടിവെള്ളം എത്തിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ആസൂത്രണം ചെയ്ത ജലജീവന്‍ പദ്ധതി അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ പറഞ്ഞു.ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

ഗ്രാമീണ മേഖലയിലടക്കം കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ശ്രമമാണ് നടന്നുവരുന്നത്. ജലജീവന്‍ പദ്ധതി അനുസരിച്ച് ഗ്രാമീണ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണും. നഗരമേഖലയില്‍ കിഫ്ബി പോലുള്ള വിവിധ പദ്ധതികള്‍ അനുസരിച്ചും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. തീരപ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ