കേരളം

നേതൃത്വം വിളിപ്പിച്ചിട്ടില്ല;  ഡല്‍ഹിയിലേക്കു വന്നത് പാര്‍ട്ടി പരിപാടികള്‍ക്ക്: കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ബിജെപി കേന്ദ്ര നേതൃത്വം തന്നെ വിളിപ്പിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചില പാര്‍ട്ടി പരിപാടികളുമായി ബന്ധപ്പെട്ടാണ് ഡല്‍ഹിയില്‍ എത്തിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ബിജെപിയെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വം വിളിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍.

സികെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം കണ്ണൂരില്‍ സിപിഎം നേതാവ് പി ജയരാജനും പ്രസീതയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഉണ്ടാക്കിയ ഗൂഢാലോചനയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും ഡല്‍ഹിയിലേക്കുള്ള തന്റെ വരവിന് ഇത്തരം വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സികെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം സിപിഎം ഗൂഢാലോചനയാണ്. ജാനുവിന് പണം കൊടുത്തതതായി പ്രസീത കണ്ടിട്ടില്ല. പണം തന്നതായി ജാനുവും പറഞ്ഞിട്ടില്ല. അപ്പോള്‍ വെറുതെ ഒരു കേസ് സൃഷ്ടിക്കുകയാണ്. എന്‍ഡിഎയുടെ ഘടകക്ഷി നേതാവായ ജാനുവിന് താമസിക്കാന്‍ ബിജെപി മുറി എടുത്തുകൊടുത്തതില്‍ എന്ത് തെറ്റാണുള്ളതെന്നും അതില്‍ എന്ത് വാര്‍ത്താ പ്രാധാന്യമാണുള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

വിവാദ വിഷയങ്ങളില്‍ കേന്ദ്ര നേതൃത്വം അന്വേഷണം നടത്തിവരികയാണെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ വിശദീകരണത്തായി സുരേന്ദ്രനെ നേതൃത്വം വിളിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു