കേരളം

'പിന്തുണ ഉറപ്പ് കിട്ടി'; ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തന്റെ പ്രവര്‍ത്തനങ്ങള്‍ ഉമ്മന്‍ചാണ്ടി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചെന്ന് സുധാകരന്‍ പറഞ്ഞു. 'പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജനാധിപത്യ മാര്‍ഗത്തിലൂടെ ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. താഴെ തട്ട് മുതലുള്ള കൃത്യമായ മാറ്റങ്ങളിലൂടെ ഈ പ്രതിസന്ധിയെ നമ്മള്‍ക്ക് തരണം ചെയ്യാന്‍ സാധിക്കും. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജയത്തിലേക്കു നയിക്കാന്‍  കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് തന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.' എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് കഴിഞ്ഞദിവസം കെ സുധാകരന്‍ പറഞ്ഞിരുന്നു. സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ച എഐസിസി നടപടിയില്‍ എ,ഐ ഗ്രൂപ്പുകള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പേര് നിര്‍ദേശിച്ചിരുന്നില്ല. 

ഹൈക്കമാന്‍ഡ് തീരുമാനം മുഴുവന്‍ കോണ്‍ഗ്രസുകാരും പൂര്‍ണമായും അംഗീകരിക്കുമെന്നും അതില്‍ ഗ്രൂപ്പ് വിവേചനമില്ലെന്നും ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി