കേരളം

മാർട്ടിൽ ഒളിവിൽ കഴിഞ്ഞത് മറ്റൊരു യുവതിയുടെ ഫ്ളാറ്റിൽ, എതിർത്തപ്പോൾ തള്ളിയിറക്കി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫ്ലാറ്റിൽ യുവതിയെ മാസങ്ങളോളം പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച മാർട്ടിൻ ജോസഫ് കൊച്ചിയിൽ ഒളിവിൽ താമസിച്ച ഫ്ളാറ്റിന്റെ ഉടമയായ യുവതിയേയും മർദിച്ചതായി പരാതി. മെയ് 31മുതൽ ജൂൺ എട്ട് വരെ മാർട്ടിൻ ഒളിവിൽ കഴിഞ്ഞ കാക്കനാട്ടുള്ള ഫ്‌ളാറ്റിന്റെ ഉടമയാണ് പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

മെയ് 31ന് യുവതിയുടെ സുഹൃത്തായ ധനേഷും തൃശൂർ സ്വദേശിയായ മാർട്ടിനും കാക്കനാടുള്ള ഫ്ലാറ്റിൽ എത്തി ഒളിവിൽ കഴിയാൻ അനുവദിക്കണമെന്ന് പറഞ്ഞു. ഇത് അനുവദിക്കാതിരുന്നപ്പോൽ യുവതിയെ മർദ്ദിക്കുകയും പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. ഫ്ലാറ്റിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞാണ് യുവതിയെ മർദ്ദിച്ചത്. യുവതി തൊട്ടടുത്ത ദിവസം തന്നെ നാട്ടിലേക്ക് മടങ്ങി. യുവതിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി കൊച്ചിയിൽതന്നെ മറ്റൊരു യുവതിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. 

കണ്ണൂർ സ്വദേശിനിയായ യുവതിയെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ താമസിപ്പിച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലാണ് മാർട്ടിൻ. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് മാർട്ടിനൊപ്പം യുവതി താമസിക്കാൻ തുടങ്ങിയത്. ഒരു വർഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു താമസം. മാർച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാർട്ടിനുമൊത്ത് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടോടി പൊലീസിൽ പരാതി നൽകുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്