കേരളം

രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വേണ്ട, രണ്ടാം ഡോസിന് മുന്‍ഗണന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ടു ഡോസ്  വാക്‌സിന്‍ എടുത്തവര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ്  നിര്‍ബന്ധിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വാക്‌സിനേഷന്റെ രണ്ടാം ഡോസ് നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുമെന്നും ഇത് ലഭ്യമാകുന്നതില്‍ പ്രത്യേക പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിശോധിക്കുമെന്നും കൃത്യമായ പരിഹാരമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആദ്യ ഡോഡ് എടുത്തശേഷം സാങ്കേതിക കാരണങ്ങളാല്‍ ഓണ്‍ലൈനില്‍ രേഖപ്പെടാതെ പോകുന്നതുകാരണം പലര്‍ക്കും രണ്ടാം ഡോസ് എടുക്കാനാവുന്നില്ലെന്നും സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നില്ലെന്നുമുള്ള പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രത്യേക പ്രശ്‌നമുണ്ടെങ്കില്‍ അവര്‍ അതത് തലങ്ങളില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചാല്‍ കൃത്യമായ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രണ്ടു ഡോസ്  വാക്‌സിന്‍ എടുത്തവര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ സര്‍ട്ടിഫക്കറ്റ് നിര്‍ബന്ധിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല