കേരളം

നാളെ കോട്ടയത്തും കടയടപ്പ് സമരം; പ്രതിഷേധം ശക്തമാക്കി വ്യാപാരികള്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കൊല്ലത്തും കൊച്ചിയിലും ഇന്ന് വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുന്നതിനിടെ, നാളെ കോട്ടയത്തും കടയടപ്പ് സമരം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് വ്യാപാരികള്‍ ഇന്ന് കൊല്ലത്തും കൊച്ചിയിലും കടയടച്ച് പ്രതിഷേധിക്കുന്നത്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാളെ കോട്ടയത്തും കടയടപ്പ് സമരം പ്രഖ്യാപിച്ചത്.  

വ്യപാരികളെ പൊലീസ് ബുദ്ധിമുട്ടിക്കുന്നു എന്ന് ആരോപിച്ചാണ് കൊല്ലം ജില്ലയില്‍ കടകളടച്ചിട്ടത്. സംഘടനയുടെ ഭാഗമായ ഹോട്ടലുടമകളില്‍ ഒരു വിഭാഗവും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കടയടപ്പു സമരവുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി.

കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദശം പാലിച്ച് കടകള്‍ തുറക്കാനനുവദിക്കുക, ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുക, അടച്ചിട്ട കടകള്‍ക്ക് വാടക ഒഴിവാക്കാനുള്ള നിയമ നിര്‍മാണം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എറണാകുളം ജില്ലയിലെ കടയടപ്പ് സമരം. ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ബേക്കേഴ്‌സ് അസോസിയേഷന്‍, സൂപ്പര്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ എന്നിവരും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ മറ്റ് കടകള്‍ തുറക്കില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്