കേരളം

ഇളവ് ആരാധനാലയങ്ങള്‍ക്കും വേണം ; ടിപിആര്‍ കുറവുള്ള പ്രദേശങ്ങളില്‍ പള്ളികള്‍ തുറക്കണമെന്ന് കേരള മുസ്ലിം ജമാ അത്ത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രോഗവ്യാപന തോത് കുറവുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് കേരള മുസ്ലിം ജമാ അത്ത്. ആരാധനാലയങ്ങള്‍ പൂട്ടിയിട്ടതുമൂലം, ഇവിടെ ജോലിചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ ഒരു മാസത്തിലേറെയായി പട്ടിണിയിലാണെന്നും കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. 

കോവിഡ് സാഹചര്യം കണക്കിലെടുത്ത് നാടിന്റെയും സമൂഹത്തിന്റെയും രക്ഷയ്ക്കായി വിശ്വാസികള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചിട്ടുണ്ട്. അതിനാല്‍ മറ്റു മേഖലകളില്‍ ഉപാധികളോടെ നല്‍കുന്ന ഇളവ് ആരാധനാലയങ്ങള്‍ക്കും നല്‍കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാ കര്‍മങ്ങള്‍ നടത്താന്‍ അവസരമൊരുക്കണം. 

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് 40 പേര്‍ക്കെങ്കിലും അനുമതി നല്‍കണം. ആരാധനാലയങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആളുകളുടെ എണ്ണം നിയന്ത്രിച്ച് ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന