കേരളം

പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22 മുതല്‍; ഫിസിക്‌സ് പരീക്ഷ രണ്ടുമണിക്കൂര്‍, സൂചനകളുടെ അടിസ്ഥാനത്തില്‍ ഉത്തരം; മാര്‍ഗനിര്‍ദേശം ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച സാഹചര്യത്തില്‍ ജൂണ്‍ 22ന് പരീക്ഷകള്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. സ്‌കൂളുകളില്‍ കുട്ടികള്‍ കൂട്ടംകൂടാന്‍ അനുവദിക്കരുത്. പരീക്ഷാ ഹാളില്‍ കയറുന്നതിന് മുന്‍പ് ശരീരോഷ്മാവ് പരിശോധിക്കുന്നത് അടക്കം കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. കോവിഡ് സ്ഥിരീകരിച്ച് പിന്നീട് പരീക്ഷ നടത്തും. 15 പേരുടെ ബാച്ചുകളാക്കി കോവിഡ് മാനദണ്ഡം പാലിച്ച് സൗകര്യങ്ങള്‍ ഒരുക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

പരീക്ഷ ഒഴിവാക്കണമെന്ന് കുട്ടികള്‍ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ്, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷകള്‍ നിശ്ചയിച്ച സമയത്ത് തന്നെ നടത്താന്‍ തീരുമാനിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് ഒരു ചോദ്യത്തിന് മാത്രം ഉത്തരം നല്‍കിയാല്‍ മതി. ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ രണ്ടു മണിക്കൂറായി ചുരുക്കി. കെമിസ്ട്രിയും കണക്കും ഒന്നരമണിക്കൂര്‍ വീതമാണ്. ബോട്ടണി പരീക്ഷയില്‍ മൈക്രോസ്‌കോപ്പ് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കി സൂചനകളുടെ അടിസ്ഥാനത്തില്‍ ഉത്തരം നല്‍കണം. സുവോളജി പരീക്ഷ ഒരു മണിക്കൂര്‍ മ്ാത്രമേ ഉണ്ടാവുകയുള്ളൂ. ഓണ്‍ലൈനായി പങ്കെടുക്കാന്‍ കഴിയുന്ന പരീക്ഷകള്‍ക്ക് , സ്‌കൂളുകള്‍ ആ സാധ്യത തേടേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മുന്നോടിയായി 21 വരെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാവുന്നതാണ്. ഓരോ സ്‌കൂളും സാഹചര്യം അനുസരിച്ച് വേണ്ം ക്രമീകരണങ്ങള്‍ ഒരുക്കാന്‍ എന്നും സര്‍ക്കുലറില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍